എറണാകുളം ജില്ലയിൽ ആകെ 956902 ആളുകൾ വാക്സിൻ സ്വീകരിച്ചു

Spread the love

                                 

എറണാകുളം ജില്ലയിൽ  25-ാം തീയതി വരെ 740030 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219572 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 956902 ആളുകൾ  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
651283 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 308319 ആളുകളും വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 58725 ആളുകൾ രണ്ട് ഡോസ് വാക്സിനും 74957 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30143 ആളുകൾ രണ്ട് ഡോസ് വാക്സിനും 50671 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 14459 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
ഒരാൾ രണ്ട് ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 224203 ആളുകൾ ആദ്യ ഡോസും 27654 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375740 ആളുകൾ ആദ്യ ഡോസും 103049 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ  676598 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 63432 ആളുകൾ ആദ്യ ഡോസും 19482 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *