മഴയില്‍ വസ്ത്രമില്ലാതെ കുട്ടികള്‍ വീടിനു വെളിയില്‍ – പിതാവ് അറസ്റ്റില്‍

ഒക്കലഹോമ : രണ്ടു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍ ഡയപ്പര്‍ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയില്‍ ഓടിനടന്ന സംഭവത്തില്‍  22 വയസ്സുള്ള പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലെക്ക ഐഫ്‌നര്‍ ടൗണ്‍ ഹോമിന്റെ ബ്രിട്ടന്‍ റോഡില്‍ രണ്ടു കുട്ടികള്‍ മഴയില്‍ ഓടി കളിക്കുന്നതു ശ്രദ്ധയില്‍പെട്ട ഒരു സ്ത്രീയാണു വിവരം പൊലീസിനെ അറിയിച്ചത്. കുട്ടികളുടെ മാതാപിതാക്കളെ ആദ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നീടു ടൗണ്‍ ഹോമുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ താമസിച്ചിരുന്ന ടൗണ്‍ ഹൗസ് കണ്ടെത്തി. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു തോക്കുകള്‍ കൈവശം വച്ചു ടോയ്‌ലറ്റില്‍ ബോധരഹിതനായി കിടക്കുന്ന ടയലര്‍ മില്ലര്‍ (22) എന്ന പിതാവിനെ കണ്ടെത്തി. വീടിനകത്ത് ഒരു ബാഗ് കഞ്ചാവും, ആയിരക്കണക്കിനു ഡോളറും പൊലീസ് കണ്ടെടുത്തു.
തുടര്‍ന്ന് പൊലീസ് ടയ്‌ലറെ കസ്റ്റഡിയിലെടുത്തു ഫയര്‍ ആം കൈവശം വയ്ക്കല്‍, കുട്ടികളെ അശ്രദ്ധമായി പുറത്തു വിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടു കുട്ടികളെ മാതാവിനെ ഏല്‍പിക്കുകയും ചെയ്തു. മയക്കു മരുന്നു കൈവശം വച്ചതിനും കേസ്സെടുക്കുമെന്നു പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഒക്ലഹോമ കൗണ്ടി ജയിലിലടച്ചു.
Leave Comment