സൈബര്‍ ഫോറന്‍സിക്‌സ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (1 വര്‍ഷം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് എം.ടെക്/എംസിഎ/ബിഎസ്‌സി/എംഎസ്‌സി/ബിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ക്ക് ഐടി/ഐടിഇഎസ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടു വര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അഡ്മിഷന്‍ സമയത്ത് പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.  അപേക്ഷ ഫീസ് ഡിഡി ആയോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐഎച്ച്്ആര്‍ഡി വെബ്‌സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in.ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍  ജൂണ്‍ 15ന് മുന്‍പായി പ്രിന്‍സിപ്പല്‍, കോളേജ്  ഓഫ് എഞ്ചിനീയറിംഗ് കല്ലുപ്പാറ കടമന്‍കുളം പി. കല്ലുപ്പാറ ,തിരുവല്ല -689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 0469-2677890 2678983, 8547005034 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ www.ihrd.ac.inwww.cek.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചോ അറിയാവുന്നതാണെന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *