വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട നഗരസഭ

നഗരത്തെ സമയബന്ധിതമായി സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ക്രമീകരിക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ  നിര്‍ദ്ദേശാനുസരണം ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ പങ്കെടുത്തു. ജില്ലാ ആസ്ഥാനത്ത് ജനറല്‍ ആശുപത്രി കൂടാതെ മറ്റു രണ്ടു വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. നഗരസഭയുടെ ആവശ്യപ്രകാരം വെട്ടിപ്പുറം ഗവ.എല്‍.പി സ്‌കൂളില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം കൂടി അനുവദിച്ചു. കുമ്പഴ മേഖലയിലുള്ള നഗരവാസികള്‍ക്ക് ഇലന്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ പ്രദേശവാസികള്‍ക്ക് കുമ്പഴ അര്‍ബന്‍ പി.എച്ച്.സി യിലും വാക്‌സിനേഷനുവേണ്ടി പോകേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയിരുന്നു.

പ്രത്യേക ചേര്‍ന്ന യോഗം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  നഗരസഭയിലെ 1 മുതല്‍ 12 വരെയുളള വാര്‍ഡുകള്‍ വെട്ടിപ്പുറം എല്‍.പി സ്‌കൂളിലും, 13 മുതല്‍ 24 വരെ കുമ്പഴ എം.ഡി.എല്‍.പി സ്‌കൂളിലും, 25 മുതല്‍ 32 വരെയുള്ള വാര്‍ഡുകള്‍ക്ക് എസ്.ഡി.എ സ്‌കൂളിലുമാണ് വാക്‌സിനേഷന്‍. മുന്‍കൂട്ടി ഓരോ വാര്‍ഡില്‍നിന്നും നിശ്ചയിക്കുന്നവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കേന്ദ്രങ്ങലിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിട്ടേഷനായി സന്നദ്ധ പ്രവര്‍ത്തകരെ നഗരസഭ നിയമിച്ചിട്ടുണ്ട്. പരമാവധി 40 പേരില്‍ കൂടാതെ നാലു വാര്‍ഡുകള്‍ക്കുവച്ചാണ് ദിവസവും വാക്‌സിന്‍ നല്‍കുന്നത്

Leave Comment