പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം തുടരുന്നു

post

മലപ്പുറം: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം തുടരുന്നു. പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് ഇതുവരെ 49,000 കുട്ടികളാണ് പ്രവേശനം നേടിയത്. അധ്യായന വര്‍ഷത്തില്‍ 71,000 കുട്ടികളെയാണ് ഒന്നാം ക്ലാസുകളിലേക്ക് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള വിവിധ ക്ലാസ്സുകളിലേക്ക് പ്രവേശനം തുടരുകയാണ്. ലോക്ക് ഡൗണ്‍ സാഹചര്യമായതിനാലാണ് പ്രവേശനം വൈകുന്നതെന്നും  പ്രവേശനം  തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടുമെന്നും  പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം പറഞ്ഞു.

ഹൈടെക് വിദ്യാലയങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മികച്ച അക്കാദമിക് സൗകര്യം തുടങ്ങി നിരവധി പശ്ചാത്തല വികസന സൗകര്യങ്ങളാല്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍. അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്ന് നിരവധി വിദ്യാലയങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍  ഹൗസ്ഫുള്ളിലെത്തിയത്.

Leave Comment