ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ

Spread the love

തൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേയർ എം.കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു.

               

സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ  ഭാഗമായി  ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി.പി.നന്ദകുമാർ, തൃശൂർ മെഡിക്കൽ കോളേജിനായുള്ള  വെന്റിലേറ്ററുകൾ കൈമാറി. തൃശൂർ മെഡിക്കൽ കോളേജിലേക്കു കൈമാറിയ വെന്റിലേറ്ററുകൾ ഡോ.രവി മേനോൻ ഏറ്റുവാങ്ങി

മണപ്പുറത്തിന്റെ കേരളമൊട്ടാകെയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ. എസ്. ഷാനവാസ് അഭിനന്ദനമറിയിച്ചു. കൂടാതെ മേയർ എം.കെ.വർഗീസ് മണപ്പുറം ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തിയ ജീവകാരുണ്യപ്രവർത്തങ്ങളെ പ്രോത്സാഹിപ്പിച്ചു നന്ദി അറിയിച്ചു.

തൃശൂർ ജില്ലാ കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ .സതീഷ് , ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ 318ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍, ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ  : സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ  ഭാഗമായി  ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ
മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും സി ഇ ഓ യുമായ വി.പി.നന്ദകുമാർ, തൃശൂർ മെഡിക്കൽ കോളജിനായുള്ള വെന്റിലേറ്ററുകൾ ഡോ. രവിമേനോന് കൈമാറുന്നു.

Anju V
Account Executive

Author

Leave a Reply

Your email address will not be published. Required fields are marked *