
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ഇന്ന് (ജൂൺ 18 വെള്ളിയാഴ്ച) രാവിലെ 11 മണി മുതൽ കന്നുകാലികളിലെ അകിടുവീക്കം, തൈലേറിയാസിസ്, മറ്റ് രക്ത പരാദരോഗങ്ങൾ എന്ന വിഷയത്തിൽ സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രാവിലെ 10 വരെ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ വാട്സ് ആപ് മൊബൈൽ നമ്പർ കൂടി നൽകണം. ഫോൺ: 04762698550, 8075028868.
Leave Comment