എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ : പി പി ചെറിയാന്‍


on June 22nd, 2021

ഫ്‌ലോറിഡാ : ജൂലിയ ഫ്‌ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് . അത്യാവശ്യമായി തൊട്ടടുത്തുള്ള ചെയ്സ് ബാങ്കില്‍ 20 ഡോളര്‍ പിന്‍വലിക്കാനാണ് ജൂലിയ ശനിയാഴ്ച ബാങ്കില്‍ എത്തിയത് തുക പിന്‍വലിക്കുന്നതിന്  മുന്‍പ് എ.ടി.എം മെഷീനില്‍ ബാലന്‍സ് തുക എത്രയുണ്ടെന്ന് പരിശോധിച്ചപ്പോള്‍ അവര്‍ക്ക് അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല ബാങ്ക് ബാലന്‍സ് ഒരു ബില്യണ്‍ ഡോളര്‍ (999985855.94) സാധാരണ ലോട്ടറി അടിച്ചാല്‍  പോലും ഇത്ര വലിയ തുക ലഭിക്കാറില്ല .

ബാലന്‍സ് കണ്ടു ഞെട്ടി തരിച്ചു പോയ ജൂലിയ പറഞ്ഞു , തുടര്‍ന്ന് എ.ടി.എം മെഷീനില്‍ തൊടാന്‍ പോലും ഞാന്‍ ഭയപ്പെട്ടു . ഇത്രയും വലിയ തുകയില്‍ നിന്നും 20 ഡോളര്‍ പിന്‍വലിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഞാന്‍ ബോധവതിയാണ് .മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല . ശനിയാഴ്ച ആയതുകൊണ്ട് ചെയ്സ് ശാഖയുമായി  ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലായെന്നും അവര്‍ പറഞ്ഞു .

സൈബര്‍ ക്രിമിനല്‍സ് ഈ വിവരം അറിഞ്ഞാല്‍ ഒരു പക്ഷെ അവര്‍ ഈ തുക തട്ടിച്ചെടുത്തുവെന്നിരിക്കും അത് സംഭവിക്കാതിരിക്കുന്നതിന് തുടര്‍ച്ചയായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *