ഓൺലൈൻ സൂര്യ നമസ്കാര ചലഞ്ച് 2021 യോഗമത്സര വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് മണപ്പുറം മായോഗ സെന്റർ നടത്തിയ ഓൺലൈൻ  ചലഞ്ച് 2021  വിജയികളെ പ്രഖ്യാപിച്ചു. സൂമിലൂടെയും, യൂട്യൂബ് ലൈവ് വഴിയും ആണ് വിജയികളെ പ്രഖ്യാപിച്ചത് .4 മുതൽ 23 വയസു വരെയുള്ള കുട്ടികളുടെ  സൂര്യനമസ്കാര മത്സരത്തിൽ കേരളത്തിലെ 64 സ്കൂളുകളിൽ നിന്നും  നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തിയ മത്സരത്തിൽ വിവിധ സ്കൂളുകളിലെ 120 പേരാണ് സമ്മാനാർഹരായത്.

മത്സരത്തിൽ ഗ്രൂപ്പ്‌ ഒന്നാം വിഭാഗത്തിൽ ആൺകുട്ടികളുടെ മത്സരത്തിൽ തിരുവല്ല ആയുർയോഗ സെന്ററിലെ  രുദ്ര കേശവും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവത്ര എസ്  എൻ വിദ്യാനികേതൻ സ്കൂളിലെ  ജാൻവി രാകേഷും ജേതാക്കളായി. ഗ്രൂപ്പ് രണ്ടാം വിഭാഗത്തിൽ കുര്യച്ചിറ  സെൻറ് ജോസഫ് സ്‌കൂളിലെ കൈലാസനാഥും, കാസർഗോഡ് യോഗ ഫോർ എക്സ്ട്രാ ഫ്ലെക്സിബിലിറ്റി സെന്ററിലെ അഭിച്ജയും, ഗ്രൂപ്പ് മൂന്നാം വിഭാഗത്തിൽ തൃക്കാക്കര ഭവൻസ് വിദ്യാലയത്തിലെ വിദ്യാർത്ഥി വരുൺ ശൗരിയും,പെൺകുട്ടികളിൽ കാസർകോട് ചൈതന്യ യോഗ സെന്ററിലെ ആര്യയും, ഗ്രൂപ്പ് നാലാം വിഭാഗത്തിൽ പ്രാജ്യോതി നികേതൻ കോളേജിലെ  അമൽ പി, കൊടകര സഹൃദയ കോളേജിലെ സ്നേഹമോൾ എന്നിവരും വിജയികളായി.

മണപ്പുറം ഫിനാൻസ്   മാനേജിങ് ഡയറക്ടറും സിഇഒയും,മണപ്പുറം ഫൗണ്ടഷൻ മാനേജിങ് ട്രസ്റ്റിയുമായ ശ്രീ വി .പി .നന്ദകുമാർ  ഉത്‌ഘാടനവും, യോഗദിന സന്ദേശവും നൽകിയ ചടങ്ങിൽ മായോഗ ഡയറക്ടർ പ്രമോദ് കൃഷ്ണ സ്വാഗതവും, മണപ്പുറം ഫൗണ്ടേഷൻ  സി.ഇ.ഒ ജോർജ്.ഡി.ദാസ്  അധ്യക്ഷപ്രസംഗവും, നിർവഹിച്ചു.  മായോഗ സെന്ററിലെ അധ്യാപകർ സുബാഷ്, ഷെഹനാ ,സുനിൽ കുമാർ, ലീഷ്മ, എന്നിവർ സമ്മാനർഹരുടെ പേരുകൾ അറിയിച്ചു.
വൈകീട്ട് 4മണിക്ക് തുടങ്ങിയ ലൈവ് 5 മണിയോടെ സമാപിച്ചു.

യൂട്യൂബ് ലൈവ് ലിങ്ക്:
https://youtu.be/5qeTErgXdbM

                                        റിപ്പോർട്ട്  :   Anju V   (Account Executive)

Leave a Reply

Your email address will not be published. Required fields are marked *