മൈക്കിള്‍ കള്ളിവയലില്‍: ക്രൈസ്തവ സമുദായത്തിന് കരുത്തേകിയ വ്യക്തിത്വം – ഷെവലിയര്‍ വി.സി. സെബാസ്റ്റ്യൻ


on June 27th, 2021

Picture

കോട്ടയം: ക്രൈസ്തവ സമുദായത്തിന് വിവിധതലങ്ങളില്‍ കരുത്തേകിയ അതുല്യ വ്യക്തിത്വമായിരുന്നു മൈക്കിള്‍ കള്ളിവയലിലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായി ഏറെ നാളുകളായി അദ്ദേഹം തുടരുകയായിരുന്നു. സഭയുടെ വിവിധങ്ങളായ തലങ്ങളില്‍ സജീവ സാന്നിധ്യമായും മലയോര മേഖലയിലെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ സമഗ്ര മുന്നേറ്റത്തിന് നേതൃത്വമേകിയും മൈക്കിള്‍ കള്ളിവയലില്‍ നല്‍കിയ അതിവിശിഷ്ട സേവനങ്ങള്‍ ഒരു ജനതയുടെ വളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലുകളാണെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *