മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡേതര ഒ.പികള്‍ ഇന്ന് പുനരാരംഭിക്കും


on July 1st, 2021

post

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ മെയ് 21 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡേതര ഒ.പി.കള്‍  ഇന്ന് (2021 ജൂലൈ ഒന്ന്) മുതല്‍ പുനരാരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. സൈക്യാട്രി ഒ.പി മാത്രം ശനിയാഴ്ചയും പ്രവര്‍ത്തിക്കും. മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തു വരുന്ന രോഗികളെയാണ് ഒ.പിയില്‍ പരിശോധിക്കുക. നിലവിലെ സാഹചര്യത്തില്‍ ഓരോ ഒ.പിയിലും പരമാവധി 60 പേരെ മാത്രമായിരിക്കും ഓരോ ദിവസവും പരിശോധിക്കുക. ഒ.പി. യില്‍ എത്തുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കോവിഡ് പരിശോധനയ്ക്കും സൗകര്യമുണ്ടായിരിക്കും.

വിവിധ ചികിത്സാ വിഭാഗങ്ങളിലായുള്ള ഒ.പി പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍

ഒഫ്താല്‍മോളജി – തിങ്കള്‍, ബുധന്‍

ഡര്‍മറ്റോളജി – ചൊവ്വ, വെള്ളി

ഡെന്റല്‍ – ചൊവ്വ, വ്യാഴം, ശനി

ഓങ്കോളജി – തിങ്കള്‍, വ്യാഴം

കാര്‍ഡിയോളജി – തിങ്കള്‍, വ്യാഴം

സൈക്യാട്രി – തിങ്കള്‍ മുതല്‍ ശനി വരെ

ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ – ചൊവ്വ, ശനി

ലോക്കല്‍ ഒ.പി – തിങ്കള്‍ മുതല്‍ വെള്ളി വരെ

Leave a Reply

Your email address will not be published. Required fields are marked *