പരമ്പരാഗത മൺപാത്രനിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

             

സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

അപേക്ഷാഫാറത്തിന്റെ മാതൃകയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മുൻ വർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടാം. എറണാകുളം മേഖല ഓഫീസ് – 0484-2429130, കോഴിക്കോട് മേഖല ഓഫീസ് – 0495-2377786.

Leave a Reply

Your email address will not be published. Required fields are marked *