സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ജൂലൈ 2 മുതല്‍ 11 വരെ : സെബാസ്റ്റ്യന്‍ ആന്റണി


on July 2nd, 2021
Picture
“കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍ അവിടുന്ന് നിങ്ങളെ ഉയര്‍ത്തും” (യാക്കോബ്  4 10)
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 2 – മുതല്‍ ജൂലൈ 11  – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആന്റണി  സേവ്യര്‍ പുല്ലുകാട്ട് അറിയിച്ചു.
സി.ഡി.സി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ വര്‍ഷത്തെയും തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.
ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട് 7:30ന്  ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. ആന്റണി  സേവ്യര്‍ പുല്ലുകാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. റവ.ഫാ. മീന  സഹകാര്‍മ്മീകത്വം വഹിക്കും. തുടര്‍ന്ന്  തിരുനാളിനു ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റവും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കു സെന്‍റ്. തെരേസാ ഓഫ് കൊല്‍ക്കൊത്ത വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ മൂന്നിന് ശനിയാഴ്ച  വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. രാവിലെ 9  മണിക്ക്  വിശുദ്ധ ദിവ്യബലിയും തുടര്‍ന്ന്  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, എല്ലാ പിതാക്കന്മാര്‍ക്കായുമുള്ള  പ്രത്യക പ്രാര്‍ത്ഥനകളും  നടത്തപ്പെടും . ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സെന്‍റ്.തോമസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.
ജൂലൈ നാലിന്  ഞായറാഴ്ച രാവിലെ 7.30നും, 9 :30നും, 11:30 നുമായി മൂന്നു ദിവ്യബലി ഉണ്ടായിരിക്കും. ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും പതിവുപൊലെ നടത്തപ്പെടും. ഇന്നേദിവസം പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. അല്‍ഫോന്‍സാ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേത്ര്യത്വം നല്‍കും.
Picture2
ജൂലൈ അഞ്ചിന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 7:30ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. കുര്യാക്കോസ് കുമ്പകീല്‍ നേതൃത്വം നല്‍കും.  ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഇന്നേ ദിവസംകുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള  പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ  പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക്  സെന്‍റ്. പോള്‍ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ആറിന് ചൊവാഴ്ച്ച വൈകിട്ട് 7.30ന് തിരുക്കര്‍മ്മങ്ങള്‍ ഇടവക വികാരി ഫാ. ആന്റണി  സേവ്യര്‍ പുല്ലുകാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, രോഗാവസ്ഥയില്‍ വിഷമിക്കുന്നവര്‍ക്കായി പ്രത്യേക രോഗശാന്തി ശുസ്രൂഷകളും  നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. ആന്റണി വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ഏഴിന് ബുധനാഴ്ച വൈകിട്ട് 7.30 നുള്ള വിശുദ്ധദിവ്യബലി റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരിലിന്‍റെ  മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും, ഗ്രാന്‍ഡ് പേരന്‍സിനുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും.  ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് ജോസഫ്  വാര്‍ഡ് കുടുംബാംഗങ്ങങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ എട്ടിന് വ്യാഴാഴ്ച യിലെ തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 7:30ന് റവ. ഫാ ഡേവിഡ് ചാലക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്.മേരീസ് വാര്‍ഡിലെ  കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥനയോടൊപ്പം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും  പതിവുപോലെ നടത്തപ്പെടും.
ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും, തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും, സെന്‍റ്. ജൂഡ് നൊവേനയും ഉണ്ടായിരിക്കും. ഇന്നേദിവസം എല്ലാ അമ്മമാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തപ്പെടും.  ഇന്നെ ദിവസത്തെ ചടങ്ങുകള്‍ക്ക് സെന്‍റ്. ജൂഡ്  വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം കൊടുക്കും.
ജൂലൈ പത്താം തിയതി ശനിയാഴ്ചയിലെ  തിരുക്കര്‍മ്മങ്ങള്‍ക്ക്  രാവിലെ 9ന് റവ ഫാ, ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, ഇടവകയിലെയും, മറ്റെല്ലാകുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. ജോര്‍ജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ പതിനൊന്നിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരി സഹകാര്‍മികത്വം  വഹിക്കും.  ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും, തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.
ജൂലൈ പന്ത്രണ്ടിന്  തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് വിന്‍സന്‍റ് തോമസ് ആന്‍ഡ് സിസിലി, ജെയ്‌സണ്‍ അലക്‌സ് ആന്‍ഡ് ബീന, ജോണ്‍ ജോര്‍ജ് നടയില്‍ ആന്‍ഡ് സ്‌നേഹ സേവ്യര്‍,  കുരിയന്‍ കല്ലുവാരപ്പറമ്പില്‍ ആന്‍ഡ് മേരിക്കുട്ടി എന്നീ കുടുംബാംഗങ്ങള്‍ ആണ്.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ ലാസര്‍ ജോയ് വെള്ളാറ, അനീഷ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആന്റണി  സേവ്യര്‍ പുല്ലുകാട്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാസര്‍ ജോയ് വെള്ളാറ (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 2 0 1 5 2 78 0 8 1, അനീഷ് ജോര്‍ജ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), 4699555112, നെവിന്‍ ആന്റണി (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 9082308683, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908) 4002492.

 

 

 

Leave a Reply

Your email address will not be published. Required fields are marked *