ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും


on July 3rd, 2021
പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ  ജൂലൈ 5 മുതൽ  തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ശ്രീകൃഷ്ണന്റെയും  രാധയുടെയും പ്രണയകഥയുമായി ” കണ്ണന്റെ  രാധ ” വൈകുന്നേരം 5.30 നും  കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ” ബാലഹനുമാൻ ”  6  മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി “സസ്നേഹം”  6.30 നും സൂപ്പർ ഹിറ്റ് കുടുംബപരമ്പര  “സാന്ത്വനം ”  രാത്രി 7 മണിക്കും  തുടർന്ന് അമ്മയോടുള്ള തീവ്രസ്നേഹവുമായി ” അമ്മ അറിയാതെ” 7.30 നും സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന  ” കുടുംബവിളക്ക് ”  8 മണിക്കും കുടുംബപരമ്പര “പാടാത്ത പൈങ്കിളി”  8.30 നും അപൂർവ്വഅനുരാഗവുമായി  ”  മൗനരാഗം ” 9 മണിക്കും  പെൺകരുത്തിന്റെ പ്രതീകമായ ” കൂടെവിടെ ”  9.30 നും സഹോദരസ്നേഹത്തിന്റെ കഥയുമായി “സീതാകല്യാണം ” 10 മണിക്കും  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ  പ്രേക്ഷകർക്ക് ആസ്വദിക്കാം

Leave a Reply

Your email address will not be published. Required fields are marked *