എബ്രഹം വര്‍ഗീസ് ഒളശ (ബിജോയ്75) ടെക്‌സസില്‍ നിര്യാതനായി


on July 5th, 2021

Picture

കരോള്‍ട്ടണ്‍, ടെക്‌സസ്: ചങ്ങനാശേരി സ്വദേശി ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്75) കരോള്‍ട്ടനില്‍ നിര്യാതനായി. മേരിയാണു ഭാര്യ. മക്കള്‍: ബിനോയി, സൂസന്‍.

മുംബൈയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന ബിജോയ് 1977 മുതല്‍ ദീര്‍ഘകാലം ഫിലഡല്‍ഫിയയില്‍ ആയിരുന്നു താമസം. ഫില്‍ഡല്ഫിയയില്‍ മ്യുച്വല്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ക്വാളിറ്റി അഷ്‌റന്‍സ് മാനേജര്‍ ആയിരുന്ന അദ്ദേഹം 2011ല്‍ വിരമിച്ചു. ഇന്ത്യ കാത്തലിക്ക് അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയായും കല മലയാളി അസോസിയേഷന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.

എബ്രഹാം വര്‍ഗീസിന്റെ നിര്യാണത്തില്‍ ഇന്ത്യ കാത്തലിക്ക് അസോസിയേഷന്‍ ഭാരവാഹി ചാര്‍ലി ചിറയത്ത്, കല പ്രസിഡന്റ് ജോജൊ കൊട്ടൂര്‍, മുന്‍ പ്രസിഡ്‌നറ്റുമാരായ ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു, അലക്‌സ് ജോണ്‍, സണ്ണി എബ്രഹാം, ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ , ട്രഷ്രര്‍ ഷാജി മിറ്റത്താനി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
.സംസ്കാരം ജൂലൈ 9 വെള്ളി രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാനക്ക് ശേഷം ടെകസസിലെ അലന്‍ റിഡ്ജ് വ്യു മെമ്മോറിയല്‍ പാര്‍ക്കില്‍.

ജോയിച്ചൻപുതുക്കുളം.

Leave a Reply

Your email address will not be published. Required fields are marked *