തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ജൂലൈ നാല് പരേഡില്‍ നിറസാന്നിധ്യമായി ഗ്ലെന്‍വ്യൂ മലയാളി കൂട്ടായ്മ്മ – അനില്‍ മറ്റത്തികുന്നേല്‍


on July 7th, 2021

Pictureചിക്കാഗോ: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ജൂലൈ 4th ലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്തുവരുന്ന ഗ്ലെന്‍വ്യൂ മലയാളികള്‍, ഇത്തവണയും പതിവ് തെറ്റിക്കാതെ തന്നെ ഗ്ലെന്‍വ്യൂ സിറ്റിയിലെ പരേഡിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി മാറി.

ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയുടെ ലേബലിലാണ് ഗ്ലെന്‍വ്യൂവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ അഞ്ചുവര്ഷങ്ങള്ക്ക് മുന്‍പ് സ്കറിയകുട്ടി കൊച്ചുവീട്ടിലിന്റെ നേതൃത്വത്തില്‍ സംഘടിച്ചതും പരേഡില്‍ കാഴ്ചകക്കാര്‍ ആകുന്നതിന് പകരം പങ്കെടുക്കുവാന്‍ ആരംഭിച്ചതും. തുടര്‍ന്നിങ്ങോട്ട് കേരളളീയ കലാരൂപങ്ങളെയും ചെണ്ടമേളത്തെയും ഒക്കെ അണിനിരത്തികൊണ്ട് പരേഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ഗ്ലെന്‍വ്യൂ മലയാളികള്‍.

Picture2

കോവിഡിന്റെ വ്യാപനം മൂലം റിവേഴ്‌സ് പരേഡ് (കാഴ്ചക്കാര്‍ കാറുകളില്‍ വന്ന് ഫ്‌ളോട്ടുകള്‍ വന്നു കാണുന്ന രീതി) ആയപ്പോഴും പതിവ് പോലെ തന്നെ പങ്കാളിത്വത്തിനും അവതരണത്തിനും സമ്മാനം മേടിക്കുന്ന പതിവിന് മാറ്റമുണ്ടായിട്ടില്ല. ഇത്തവണത്തെ പരേഡിന് നേതൃത്വം നല്‍കിയത് രഞ്ജന്‍ എബ്രഹാം ആയിരുന്നു. മനോജ് അച്ചേട്ട്, ജോണി Pictureവടക്കുംചേരി, സാബു അച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, അനീഷ് ആന്റോ, ജിതേഷ് ചുങ്കത്ത്, സിബി ചിറയില്‍ എന്നിവരടങ്ങിയ നല്‍കിയ കമ്മറ്റി പരിപാടികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.
Picture3
ചാക്കോച്ചന്‍ കടവില്‍ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ ആയും ജോര്‍ജ് നെല്ലാമറ്റം ഗെയിന്‍വ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഗ്ലെന്‍വ്യൂ വില്ലേജില്‍ വോളന്റീയര്‍ ആയും പ്രവര്‍ത്തിച്ചു. കൊച്ചുവീട്ടില്‍ ബീറ്റ്‌സ് എന്ന ചെണ്ടമേളം ഗ്രൂപ്പ് മലയാളത്തിന്റെ പ്രീയ മെലഡികള്‍ താളാത്മകമായി പരേഡില്‍ അവതരിപ്പിച്ചപ്പോള്‍ സ്വദേശികളായ കാണികള്‍ പോലും താളത്തിനനുസരിച്ച് ചുവടുവെയ്ക്കുന്ന കാഴ്ചകള്‍ കാണാമായിരുന്നു.
Picture
റ്റെഡി മുഴയന്‍മാക്കിലിന്റെ ഭവനത്തില്‍ വച്ചായിരുന്നു പരേഡിനോടനുബന്ധിച്ച് ജൂലൈ 4വേ ന്റെ പ്രത്യേകതയായ ബാര്‍ബിക്ക്യു പാര്‍ട്ടി നടത്തപ്പെട്ടത്. 2022 ലെ പരേഡ് കോര്‍ഡിനേറ്റര്‍ ആയി മത്തിയാസ് പുല്ലാപ്പള്ളില്‍ തെരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമ്മറ്റിക്ക് വേണ്ടി ജിതേഷ് ചുങ്കത്ത് & അനീഷ് ആന്റോ എന്നിവര്‍ അറിയിച്ചതാണിത് .

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *