സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

Spread the love

               

വലപ്പാട് : കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ  കിറ്റുകളും,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണവും ചെയ്തു. പി.എൻ.ഉണ്ണിരാജൻ ഐ.പി.എസ് നേതൃത്വം നൽകുന്ന തൃശ്ശൂർ ജില്ലയിലെ നന്മ ഫൗണ്ടേഷനിലെ നിർധനരായ കുടുംബങ്ങൾകാണ് മണപ്പുറം ഫൗണ്ടേഷൻ ഭക്ഷ്യ ധാന്യ  കിറ്റുകളും പഠനോപകരണങ്ങളും നൽകിയത് . മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കൊഫൗണ്ടർ  ലയൺ സുഷമ നന്ദകുമാറിൽ നിന്നു  ഐ.ജി. വിജയൻ ഐ.പി.എസ് കിറ്റുകൾ ഏറ്റുവാങ്ങി  വിതരണോല്‍ഘാടനം  നിര്‍വഹിച്ചു.

പോലീസ് സൂപ്രണ്ട്  നജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് രാകേഷ് നന്ദി സമർപ്പിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഓ  ജോർജ്.ഡി.ദാസ് , മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഓ കെ. എം.അഷറഫ് , മണപ്പുറം സാമൂഹികപ്രതിബദ്ധത വിഭാഗത്തിലെ സൂരജ്.കെ എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്  :   Anju V (
Account Executive  )

Author

Leave a Reply

Your email address will not be published. Required fields are marked *