സിസ്റ്റർ അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചതിനെതിരെ ഹര്‍ജി


on July 8th, 2021
കൊച്ചി ; സിസ്റ്റർ  അഭയ കേസിലെ പ്രതികള്ക്ക് പരോള് അനുവദിച്ചതിനെതിരെ ഹൈക്കോടതിയില് ഹര്ജി. ജീവപര്യന്തം കഠിന തടവ് ലഭിച്ച പ്രതികളായ ഫാ തോമസ് കോട്ടൂര്, സിസ്റ്റര് സെഫി എന്നിവര്ക്ക് കഴിഞ്ഞ 90 ദിവസത്തെ പരോള് അനുവദിച്ചത് ചോദ്യം ചെയ്ത് ജോമോന് പുത്തന്പുരയ്ക്കലാണ് കോടതിയെ സമീപിച്ചത്.
പരോള് അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില് ഹൈപവര് കമ്മിറ്റി ആണെന്ന വിശദീകരണം കളവാണെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികള്ക്ക് സിബിഐ കോടതി ശിക്ഷ വിധിച്ച്‌ അഞ്ച് മാസം തികയുന്നതിന് മുന്പ് നിയമ വിരുദ്ധമായി പരോള് അനുവദിച്ചെന്നും ഹര്ജിയില് ആരോപിക്കുന്നു.
em

Leave a Reply

Your email address will not be published. Required fields are marked *