കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എണ്ണായിരം ഡോളറിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഫോമയിലൂടെ കേരളത്തിനു നല്‍കി – (സലിം അയിഷ: പി.ആര്‍.ഓ.ഫോമ )

ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ, കേരളത്തില്‍ കോവിഡ് ബാധിതരായവരെ സഹായിക്കാന്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് ഡോളര്‍ സംഭാവന നല്‍കിയത് കൂടാതെ എണ്ണായിരം ഡോളര്‍ വിലവരുന്ന ജീവന്‍ രക്ഷാ ഉപകരാണങ്ങളും, അനുബന്ധ സാമഗ്രികളും കൈരളി ഓഫ് ബാള്‍ട്ടിമോര്‍ സംഭാവന ചെയ്തു.
Picture
വാഷിങ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ജോസ്, കൈരളിയുടെ പ്രസിഡന്റ് സബീന നാസര്‍, കൈരളിയുടെ വൈസ് പ്രസിഡന്റായ ഡോക്ടര്‍ അല്‍ഫോന്‍സ റഹ്മാനും കുടുംബവുമായി കൈകോര്‍ത്താണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്. കൈരളിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടായി സെക്രട്ടറി ഷീബ അലോഷ്യസ്, ട്രഷറര്‍ ജിലു ലെന്‍ജി , ജോയിന്റ് സെക്രട്ടറി ജോബിന്‍ കൊട്ടാരം കുന്നേല്‍, ജോയിന്റ് ട്രഷറര്‍ ജോസഫ് സക്കറിയ എന്നിവരും മറ്റു സമിതിയംഗങ്ങളും ഉണ്ടായിരുന്നു.

ഫോമയോടപ്പം കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു കൈരളിയെ സഹായിക്കാനും സംഭാവന നല്‍കാനും തയ്യാറായ എല്ലാവര്‍ക്കും ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

ജോയിച്ചൻപുതുക്കുളം

Leave Comment