പ്രവർത്തനോദ്ഘാടനവും സെൻറ്.തോമസ് ദിനാഘോഷവും ജൂലൈ 11 ന്

ന്യൂ യോർക്ക് :  ന്യൂയോർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2021-ലെ പ്രവർത്തനോദ് ഘാടനവും സെൻറ് തോമസ് ദിനാഘോഷങ്ങളും ജൂലൈ മാസം 11- നു ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക് സൂം പ്ലാറ്റഫോമിലൂടെ

ഓൺലൈൻ മീറ്റിംങ്ങായി നടത്തപ്പെടുന്നു. സെന്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യയുടെ മുൻ പ്രിസൈഡിങ് ബിഷപ്പ് നി.വ.ശ്രീ.ഡോ. കെ.വി.മാത്യു മുഖ്യാതിഥിയും ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കുമെന്നു പ്രസിഡൻറ് റവ.ഫാ. ജോൺ തോമസ് അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി: 894 6256 3392
പാസ്സ്‌വേർഡ് : 961485

കൂടുതൽ വിവരങ്ങൾക്ക്.,

റവ.ഫാ.ജോൺ തോമസ് (പ്രസിഡണ്ട് – 516 996 4887
പ്രേംസി ജോൺ II (സെക്രട്ടറി) – 516 761 3662
ജോൺ താമരവേലിൽ (ട്രഷറർ) – 917 533 3566

റിപ്പോർട്ട് :  Jeemon Ranny  (Freelance Reporter )

Leave Comment