ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡില്‍ നടക്കും – (സലിം അയിഷ : പി.ആര്‍.ഓ.ഫോമ)


on July 10th, 2021

Picture

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട് ഹാര്‍ഡ്‌ഫോര്‍ഡിനു സമീപമുള്ള വെതര്‍സ്ഫീല്‍ഡില്‍ ഉച്ചക്ക് 12.30 ആരംഭിക്കും. യോഗത്തില്‍ ഫോമാ പ്രസിഡന്റ്, അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ആര്‍.വി.പി. സുജനന്‍ പുത്തന്‍പുരയില്‍, ദേശീയ സമിതി അംഗങ്ങളായ, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഗിരീഷ് പോറ്റി എന്നവരും ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ട്, ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ട് ,കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് എന്നിവരുടെ പ്രമുഖ നേതാക്കളും ഭാവാഹികളും പ്രതിനിധികളും പങ്കെടുക്കും.

ഈ പ്രവര്‍ത്തന കാലയളവില്‍ നടപ്പിലാക്കേണ്ടതും, മുന്കാലങ്ങളില്‍ തുടങ്ങി വെച്ചതും തുടരേണ്ടതുമായ സന്നദ്ധ പ്രവര്‍ത്തന പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഫോമയുടെ ജന സേവനകാരുണ്യ പദ്ധതികളില്‍ സഹകരിക്കുകയും, ഭാഗഭാക്കാകുയും ചെയ്തവരെ യോഗം പ്രത്യേകം അഭിനന്ദിക്കും. ഈ പ്രവര്‍ത്തന കാലയളവിലേക്കായി കൂടുതല്‍ ജന സമ്പര്‍ക്ക പരിപാടികളും, സന്നദ്ധ സേവന പദ്ധതികളും

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ ലക്ഷ്യം വെക്കുന്നു. അതിനായുള്ള പ്രത്യേക കര്‍മ്മ പരിപാടികള്‍ക്ക് യോഗം ചര്‍ച്ച ചെയ്യും.

യോഗത്തില്‍ എല്ലാ സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന് ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ വൈസ് പ്രസിഡന്റ് സുജനന്‍ പുത്തന്‍പുരയില്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *