നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന് വേണ്ടി ധനശേഖരണം 23-ന്‌


on July 11th, 2021

ന്യൂയോര്‍ക്ക്: നാസാ കൗണ്ടി എക്‌സിക്യൂട്ടീവായി രണ്ടാം തവണയുംമത്സരിക്കുന്ന ലോറാ കുറാന് ഇന്ത്യന്‍ കമ്യൂണിറ്റി ധനശേഖരണം നടത്തുന്നു.

ഇന്ത്യാക്കാരുടെ ഉറ്റ സുഹൃത്തായ കുറാൻ, നാസ കൗണ്ടി എക്സിക്യൂട്ടിവാകുന്ന ആദ്യ വനിതയുമാണ്. കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാൻ അവർ നൽകിയനേതൃത്വം പരക്കെ പ്രശംസ നേടിയിരുന്നു.

ഈ മാസം 23-നു വെള്ളിയാഴ്ച ആറു മണിക്ക് കൊട്ടീലിയന്‍ റെസ്റ്റോറന്റില്‍വച്ചു ധനശേഖരണ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നതായി ഡമോക്രാറ്റിക്പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് പറഞ്ഞു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനും, നാസാകൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി ചെയറുമായ ജയ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. കൂടാതെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍മാര്‍, അസംബ്ലി മെമ്പേഴ്‌സ്, നാസാ കൗണ്ടി ലെജിസ്ലേറ്റേഴ്‌സ്, പോലീസ്കമ്മീഷണര്‍മാര്‍, തുടങ്ങി ഒട്ടനവധി സാമൂഹ്യ- സാംസ്കാരിക പ്രതിനിധികള്‍പങ്കെടുക്കുന്നു.

ഈ മീറ്റിംഗിലേക്ക് കഴിയുന്നത്ര പേർ പങ്കെടുക്കണമെന്ന് കളത്തിൽ വർഗീസ്അഭ്യർത്ഥിച്ചു. നമ്മുടെ സമൂഹവുമായി നല്ല ബന്ധം പുലർത്തുന്നവർ അധികാരസ്ഥാനങ്ങളിൽ ഉണ്ടാവേണ്ടത് എന്ത് കൊണ്ടും ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കളത്തില്‍ വര്‍ഗീസ് (516 984 6591), നോര്‍ത്ത് ഹെംസ്റ്റെഡ് മലയാളി ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ് (516 637 4969) ഡമോക്രാറ്റിക്ക് പാർട്ടി കമ്മിറ്റി മെമ്പർമാരായ വർഗീസ് കെ. ജോസഫ് (516 302-3563) ബോബി മാത്യു (516-233-9394) ഫിലിപ്പോസ് കെ.ജോസഫ് (917-378-3434) എന്നിവരുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *