സിക വ്യാപനം തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് രോഗവ്യാപനത്തിനുള്ള... Read more »

ഭരണിക്കാവ് ബ്ലോക്കില്‍ കര്‍ഷക സഭയ്ക്ക് തുടക്കമായി

ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്ക്തല കര്‍ഷക സഭ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷസ്ഥാനം വഹിച്ചു.ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രജനി.പി പദ്ധതി വിശദീകരണം നടത്തി.കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍... Read more »

ജില്ലയില്‍ കനത്ത കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട: കനത്ത കാറ്റ് വലിയ നാശനഷ്ടം വിതച്ച സ്ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളും നടത്തിയത് മികച്ച പ്രവര്‍ത്തനമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. എഴുമറ്റൂര്‍, അയിരൂര്‍, തെളളിയൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വീശിയ ശക്തമായ കാറ്റില്‍ നഷ്ടമുണ്ടായ... Read more »

കാസര്‍കോട് പഞ്ചായത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

കാസര്‍കോട്  : കോവിഡ് രണ്ടാം തരംഗവും രൂക്ഷമായി ബാധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ടതും പുതിയതായി രൂപം നല്‍കേണ്ടതുമായ  പ്രോജക്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴില്‍ ചെന്നൈയിലെ ശ്രീ പെരുമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി... Read more »

ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യല്‍ കിറ്റ്

തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തില്‍ തീരുമാനമായി. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്ലൈകോ... Read more »

പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരിപ്പുഴ കൊച്ചുപാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതാക്കാനുള്ള... Read more »

അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് തയാര്‍

അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് റെഡി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു. നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വേദി റിനയസന്‍സ്... Read more »

ഹൂസ്റ്റണില്‍ മലയാളി പോലീസ് ഓഫീസറെ ആദരിച്ചു – സജി പുല്ലാട്

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ മലയാളി പോലീസ് ഓഫീസര്‍ക്ക് ആദരം. സാമൂഹിക സേവന തല്‍പരനായ ഹ്യൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍ മനോജ് കുമാര്‍ പൂപ്പാറയില്‍, തന്നെ സമീപിക്കുന്ന ഏതൊരു മലയാളിക്കും എന്നും സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ്. വിദേശീയരായ പലവിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷാ ചുമതല... Read more »

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ – സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: സോമര്‍സെറ്റ്  സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ 2 – മുതല്‍ ജൂലൈ 11  വരെ  ഭക്ത്യാദരപൂര്‍വം കൊണ്ടാടി.  ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട്... Read more »

ഐ.എം.എ പിക്‌നിക്ക് കുടുംബ സംഗമമായി – ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: വീട്ടുകാരും, വിരുന്നുകാരും, സുഹൃത്തുക്കളുമൊക്കെയായി ഐ.എം.എ ഒരുക്കിയ പിക്‌നിക്ക് കോവിഡാനന്തര കുടുംബവേദിയായി. ഉല്ലാസവും, പൊട്ടിച്ചിരികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുക്കിയ സ്‌പോര്‍ട്‌സ് പരിപാടികളും ഒക്കെയായി വര്‍ഷങ്ങളായി വീടുകളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞവര്‍ക്ക് ആശ്വാസത്തിന്റേയും പുതുജീവന്റേയും നന്ദിയുടേയും നെടുവീര്‍പ്പുകള്‍. ഉച്ചയ്ക്ക് 12 മണിയോടെ സ്‌കോക്കിയിലുള്ള ലോറല്‍പാര്‍ക്കില്‍ എത്തിയ സംഘടനാ... Read more »

കൃത്രിമ വാക്സിനേഷൻ കാർഡ്: ആദ്യ ഫെഡറൽ ചാർജ് വനിതാ ഹോമിയോ ഡോക്ടർക്കെതിരെ

നാപ (കലിഫോർണിയ) ∙: നോർത്തേൺ കലിഫോർണിയയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടർ ജൂലി മജിയെ (41) കൃത്രിമ വാക്സിനേഷൻ കാർഡും, ഇമ്മ്യുണൈസെഷൻ ഡ്രഗ്സും വിൽപന നടത്തിയതിനു അറസ്റ്റു ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ്ജൂലൈ 14 ബുധനാഴ്ച വെളിപ്പെടുത്തി . അമേരിക്കയിൽ ആദ്യമായാണ് കൃത്രിമ... Read more »

അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്മാറ്റം: ബൈഡനെ വിമര്‍ശിച്ചു ജോര്‍ജ് ബുഷ്

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തുടരുന്ന അമേരിക്കന്‍ സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. സേനാ പിന്മാറ്റം അമേരിക്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിച്ച അഫ്ഗാന്‍ ഭരണകൂടത്തിനും, നിരപരാധികളായ ജനങ്ങള്‍ക്കും വലിയ അപകടം... Read more »