ഹൂസ്റ്റണില്‍ മലയാളി പോലീസ് ഓഫീസറെ ആദരിച്ചു – സജി പുല്ലാട്

Picture

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ മലയാളി പോലീസ് ഓഫീസര്‍ക്ക് ആദരം.

സാമൂഹിക സേവന തല്‍പരനായ ഹ്യൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍ മനോജ് കുമാര്‍ പൂപ്പാറയില്‍, തന്നെ സമീപിക്കുന്ന ഏതൊരു മലയാളിക്കും എന്നും സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ്.

വിദേശീയരായ പലവിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷാ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദശദിന ഉദയാസ്തമന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇദ്ദേഹം ആദരിക്കപ്പെട്ടത്.

തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ ക്ഷേത്ര ഭാരവാഹി മനോജ് കുമാറിനെ പൊന്നാട അണിയിച്ചു. പത്തു വര്‍ഷമായി ലോ എന്‍ഫോഴ്‌സ്‌മെന്‍റില്‍ സേവനം ചെയ്യുന്ന ഇദ്ദേഹം മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശിയാണ്.

ജോയിച്ചൻപുതുക്കുളം

Leave Comment