അനന്യയെ ആശുപത്രി അധികൃതര്‍ മര്‍ദ്ദിച്ചതായി പിതാവ്


on July 22nd, 2021

Picture

കൊച്ചി: ചികിത്സാ പിഴവു പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ മകനെ മര്‍ദിച്ചിരുന്നെന്നന്ന ഗുരുതര ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പിതാവ് അലക്‌സ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍നിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നല്‍കി പറഞ്ഞയയ്ക്കാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട്.

ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അവന്‍ പറഞ്ഞത്. നമ്മള്‍ പാവപ്പെട്ടവരാണ്. നമ്മുടെ പുറകേ വരാന്‍ ആരുമില്ല എന്നു പറഞ്ഞപ്പോള്‍ എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാന്‍ സാധിച്ചിട്ടില്ല, ജോലി ചെയ്യാന്‍ പറ്റുന്നില്ല എന്നെല്ലാം പറഞ്ഞു. ഒരുപാട് സമാധാനപ്പെടുത്തിയാണ് താന്‍ പോയതെന്നും പിതാവ് പ്രതികരിച്ചു.

അതേസമയം മര്‍ദിച്ചെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *