ആയക്കാട് സി എ ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

വടക്കഞ്ചേരി: ഇസാഫ് ബാങ്കിൻറെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും 35 വിദ്യാർഥികൾക്കുള്ള ടാബ് വിതരണവും തരുർ എംഎൽഎ വി പി സുമോദ്  നിർവഹിച്ചു. സ്കൂൾ മാനേജർ മെറീന പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഇസാഫ് ബാങ്ക് എംഡി യും സിഇഒയുമായ കെ പോൾ തോമസ് മുഖ്യാതിഥിയായിരുന്നു.

വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി ശ്രീകല, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുരളീധരൻ, ആലത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്യാമപ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ ലളിതാംബിക ജെ, പ്രധാന അധ്യാപകൻ എ എസ് സുരേഷ്, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ വി ജെ ജോൺസൺ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 റിപ്പോർട്ട്  :  Anju V

Leave a Reply

Your email address will not be published. Required fields are marked *