ഇസാഫില്‍ സൗജന്യ നഴ്‌സിങ് പഠനം; അപേക്ഷ ക്ഷണിച്ചു

 

500+ Nurse Pictures [HD] | Download Free Images on Unsplash

പാലക്കാട്: ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മൂന്നു വര്‍ഷ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റേയും കേരള നഴ്‌സിങ് കൗണ്‍സിലിന്റേയും അംഗീകാരത്തോടുകൂടി 22 വർഷമായി നടത്തുന്ന കോഴ്‌സിന് പ്ലസ് ടു ആണ് യോഗ്യത. 40% മാർക്കോടു കൂടി പ്ലസ്റ്റു പാസായവ ഏതു ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒഇസി വിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് പഠനം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രതിമാസം 190 രൂപ വീതം സ്റ്റൈപെന്‍ഡും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349797494, 9544728103  (തിങ്കള്‍-ശനി 10 AM- 5 PM) എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.

ASHA MAHADEVAN  (Account Executive)

Leave a Reply

Your email address will not be published. Required fields are marked *