ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

ഗാര്‍ലന്റ്(ഡാളസ്): കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 24-ാമത്  സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

Picture
ആഗസ്റ്റ് 6 മുതല്‍ 8 വരെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍. സൂം പ്ലാറ്റ് ഫോമിലൂടേയും കണ്‍വന്‍ഷനില്‍ തല്‍സമയം പങ്കെടുക്കാവുന്നതാണ്.
 
ആഗസ്റ്റ് 6, 7 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9.വരെയും ആഗസ്റ്റ്  8ന് വൈകീട്ട് 6നുമാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
 
ന്യൂയോര്‍ക്ക് ഹഡ് സണ്‍വാലി സി.എസ്.ഐ. കോണ്‍ഗ്രഗേഷന്‍ വികാരി റവ.ജോബി വര്‍ഗീസ് ജോയിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നത്.
 
ഡാളസിലെ 21 ക്രിസ്ത്യന്‍  ചര്‍ച്ചുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങള്‍ ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ(കുഞ്ഞു) നേതൃത്വത്തില്‍ നടത്തുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക.
 
ജാതിമതഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി കെ.ഇ.സി.എഫ്. റവ.ജിജോ അബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ. ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.
 
സൂം മീറ്റിംഗ് ഐ.ഡി:-861-7466 9218
പാസ്‌കോഡ്-631 348
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ജിജോ അബ്രഹാം-214 44 0057

അലക്‌സ് അലക്‌സാണ്ടര്‍: 214 289 9192

Leave a Reply

Your email address will not be published. Required fields are marked *