അജൈവ മാലിന്യം നീക്കം ചെയ്യല്‍: ജില്ലയില്‍ ഒന്നാമത് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്

post

കാസര്‍കോട് : മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ശുചികരണ യജ്ഞത്തില്‍  ഏറ്റവും കൂടുതല്‍ അജൈവ മാലിന്യം നീക്കം ചെയ്ത് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായി. അജൈവമാലിന്യം നീക്കം ചെയ്യുന്നതില്‍ റക്കോഡ് നേട്ടമാണിത്. 174.48 ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനിക്കായി പഞ്ചായത്ത് കൈമാറിയത്. ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളിലാണ് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന്റെ ഭാഗമായി വീടുകളില്‍ നിന്ന് ചെരിപ്പ്, ബാഗ്, തുണി, പ്ലാസ്റ്റിക്, സിമന്റ് ചാക്ക്, ബള്‍ബുകള്‍, കണ്ണാടി ചില്ലുകള്‍, കുപ്പി തുടങ്ങി എല്ലാവിധ മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നും ഹരിതകര്‍മ്മസേന അംഗങ്ങള്‍ തരംതിരിച്ച് കീന്‍കേരള കമ്പനിക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രത സമിതി അംഗങ്ങളും ഹരിത കര്‍മ്മസേന അംഗങ്ങളുമാണ്  പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ആഗസ്റ്റില്‍  കുപ്പികളും ചില്ലുകളും ശേഖരിക്കാനാണ് ഹരിത കര്‍മ്മസേന തീരുമാനിച്ചിട്ടുള്ളത് അതുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *