പഠനാവശ്യം; വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നു

ആലപ്പുഴ: പഠനാവശ്യത്തിനായി കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന സാഹചര്യമുള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും.

കോവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ല മെഡിക്കല്‍ ഓഫീസിലെ 0477 2239030 നമ്പരിലേക്ക് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ വിളിക്കണം. തുടര്‍ന്ന് വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഓഫീസില്‍ നിന്നും അറിയിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അനുവദിക്കുന്ന തീയതിയിലും സമയത്തും എത്തി വാക്‌സിന്‍ സ്വീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍, പഠനാവശ്യത്തിന് വാക്‌സിന്‍ നിര്‍ബന്ധമെന്ന് തെളിയിക്കുന്ന രേഖ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും വാകിസിനേഷനായി പോകുമ്പോള്‍ കൊണ്ടു പോകണം.

Leave a Reply

Your email address will not be published. Required fields are marked *