എം എ സി എഫ് റ്റാമ്പായുടെ ഓണം ഓഗസ്റ്റ് 7 ശനിയാഴ്ച്ച ഉച്ചക്ക് 11 . 30 മുതല്‍ – ടി. ഉണ്ണികൃഷ്ണന്‍

Spread the love

Picture

റ്റാമ്പാ: അമേരിക്കയിലെ ഏറ്റവും പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷം ഓഗസ്റ്റ് 7 ശനിയാഴ്ച്ച ഉച്ചക്ക് 11 . 30 മുതല്‍ വാള്‍റിക്കോയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. വളരെ വര്ഷങ്ങളായി അമേരിക്കയില്‍ നടക്കാറുള്ള ഓണാഘോഷങ്ങളില്‍ ഏറ്റവും വലിയ ഓണാഘോഷമാണ് എം എ സി എഫിന്റേത്. മുന്‍വര്‍ഷങ്ങളില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തിരുന്ന ഓണാഘോഷം ഈ വര്ഷം അറുന്നൂറോളം ആളുകളായി ചുരുക്കുകയും , എം എ സി എഫിന്റെ വനിതാ വിഭാഗം മുന്നോറോളം വനിതകളെ ഉള്‍പ്പെടുത്തി ചെയ്തു വരാറുള്ള മെഗാ ഇവന്റ് നൂറു പേരുടേതായി വെട്ടിച്ചുരുക്കുകയും ചെയ്യുകയാണ് .

ഓണസദ്യ ഇലയിട്ട് വിളമ്പുകയും , അതോടൊപ്പം ബുഫേ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഓണസദ്യ ഉച്ചക്ക് രണ്ടുമണിക്ക് അവസാനിപ്പിക്കുകയും താലപ്പൊലിയോടെയും , ചെണ്ടമേളത്തോടെയും ഘോഷയാത്രയോടുകൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. മുപ്പതു മിനിറ്റ് നീണ്ടു നില്‍ക്കുന്ന പൊതു സമ്മേളനത്തിന് ശേഷം എം എ സി എഫ് അണിയിച്ചൊരുക്കുന്ന മെഗാ ഇവന്റ് ആരംഭിക്കും. ഏകദേശം നാലു മണിയോടെ പരിപാടികള്‍ അവസാനിക്കും .

പൊതുസമ്മേളനത്തില്‍ സ്‌പോണ്‍സര്‍മാരെയും , ഹൈസ്കൂളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെയും അസോസിയേഷന്‍ അഭിനന്ദിക്കും . ഡാനിയേല്‍ അമ്മിണി ചെറിയാന്‍ ദമ്പതികള്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ് ഡോളറിന്റെ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ കൈമാറും .

ഓഡിറ്റോറിയം അഡ്രസ് : Sacred Heart Knanaya Catholic Communtiy Center (SHKCCC) 2620 Washington Rd, Valrico, FL 33594

കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷം നടത്തുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ഔസേഫ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ടി ഉണ്ണികൃഷ്ണന്‍ മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു .

ബോര്‍ഡ് ഓഫ് ഡയറെക്ടഴ്‌സ് : പ്രസിഡന്റ് ഷാജു ഔസേഫ് , സെക്രട്ടറി പോള്‍ ജോസ് , ട്രഷറര്‍ സണ്ണി ജേക്കബ് , ജോ സെക്രട്ടറി മരിയ മാര്‍ട്ടിന്‍ , ജോ ട്രഷറര്‍ മാര്‍ട്ടിന്‍ ചിറ്റിലപ്പിള്ളി , എബ്രഹാം ചാത്തപ്പറമ്പില്‍ , ഡാനിയേല്‍ ചെറിയാന്‍ , അലീനാ സുനില്‍ , ജോമോന്‍ വാച്ചാപറമ്പില്‍ , മേഴ്‌സി പുതുശ്ശേരില്‍ , ഷിബു തണ്ടാശ്ശേരില്‍ , ശരത് സുരേഷ് , ടി കെ മാത്യു , ടോജി പായിതുരുത്തേല്‍

ട്രൂസ്റ്റീ ബോര്‍ഡ് : ടി ഉണ്ണികൃഷ്ണന്‍ ( ചെയര്‍മാന്‍) , സെക്രട്ടറി സാല്‍മോന്‍ മാത്യു , ട്രഷറര്‍ സാജന്‍ കോരത് , ജെയിംസ് ചെരുവില്‍ , ബാബു തോമസ് , സുനില്‍ വര്ഗീസ് , ഷാജു ഔസേഫ്

Author

Leave a Reply

Your email address will not be published. Required fields are marked *