ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്‌മെന്റ് സ്‌കീം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ശ്രീ.അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 2021-22 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. അപേക്ഷകര്‍ ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയ്ക്ക് സി പ്ലസ് ഗ്രേഡ് എങ്കിലും കരസ്ഥമാക്കിയിരിക്കേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, നിലവില്‍ പഠനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ആഗസ്റ്റ് 16-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *