എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം നീട്ടി

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എന്‍ജിനീയറിംഗ് കോളജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ. പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലേയ്ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചു വരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളജില്‍ ഓഗസ്റ്റ് 24ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കോളജിന്റെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരത്തിന്www.ihrd.ac.in.

Leave a Reply

Your email address will not be published. Required fields are marked *