ചാണകത്തോട് അലര്‍ജിയുള്ളവര്‍ തന്നെ വിളിക്കേണ്ടെന്ന് സുരേഷ് ഗോപി : ജോബിന്‍സ്

നിയമലംഘനത്തിന് അറസ്റ്റിലായ ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരെ ഏതുവിധേനയും രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ന്യൂജനറേഷന്‍ ഫ്രീക്കന്‍മാര്‍. പ്രതിഷേധങ്ങള്‍ക്കൊണ്ട് രക്ഷയില്ലെന്ന് കണ്ടതോടെ പ്രമുഖരെ ഫോണ്‍വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോല്‍ ഇവര്‍.
സഹായം തേടി സുരേഷ് ഗോപിയെ വിളിച്ചവര്‍ക്കാണ് വിത്യസ്തമായ മറുപടി ലഭിച്ചത്. പെരുമ്പാവൂരില്‍ നിന്നുള്ളവരാണ് സുരേഷ് ഗോപിയെ വിളിച്ചത്. തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയേയൊ അല്ലെങ്കില്‍ ഗതാഗത മന്ത്രിയേയോ വിളിക്കാനാണ് സുരേഷ് ഗോപി ഇവരോട് ആദ്യം ആവശ്യപ്പെട്ടത്.
സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് ഇവര്‍ തിരിച്ച് ചോദിച്ചതോടെയാണ് ‘ ഞാന്‍ ചാണകമല്ലെ ‘ എന്ന് സുരേഷ് ഗോപി ചോദിച്ചത്. ചാണകത്തോട് ചിലര്‍ക്ക് അലര്‍ജിയല്ലെ അങ്ങനെയുള്ളവര്‍ എന്നെ വിളിക്കണ്ട പോയി മുഖ്യമന്ത്രിയെ വിളിക്കാനും സുരേഷ് ഗോപി അവരോട് പറഞ്ഞു.
സുരേഷ് ഗോപിയെ മാത്രമല്ല സിനിമാതാരവും എംഎല്‍എയുമായ മുകേഷ് , മുന്‍ എംഎല്‍എ പിസി ജോര്‍ജ് എന്നിവരേയും ഈ വ്‌ളോഗര്‍മാരുടെ അനുനായികള്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
em

Leave a Reply

Your email address will not be published. Required fields are marked *