മസ്കറ്റിൽ നിര്യാതനായ റെജി ഈപ്പന്റെ സംസ്കാരം ബുധനാഴ്ച .

Spread the love


ഹൂസ്റ്റൺ: റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെയും, അന്നമ്മ പോത്തന്റെയും (റാന്നി പ്ലാമ്മൂട്ടിൽ)  മകൻ റെജി ഈപ്പൻ (45) ഹൃദയാഘാതം മൂലം മസ്കറ്റ് ബുർജീൽ ആശുപത്രിയിൽ വച്ച് നിര്യാതനായി. മസ്കറ്റിൽ ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജറായിരുന്നു പരേതൻ.
ഭാര്യ: സെയ്‌റ ഫിലിപ്പ് ( കൊറ്റനാട്‌ പൊങ്ങനാമൂട്ടിൽ)
മക്കൾ: അബിജിത് റെജി, ആരോൺ റെജി.
സഹോദരങ്ങൾ: സജി പോത്തൻ (ദുബായ്), ഷീബ ഷിബു (ദുബായ്)ഹൂസ്റ്റൺ  ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി (ഫിനാൻസ്) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ മാതൃ സഹോദരനാണ്.ഭവനത്തിലെ പൊതുദർശനവും ശുശ്രൂഷകളും ഓഗസ്റ്റ് 11 ന് ബുധനാഴ്ച രാവിലെ 9.30 യ്ക്ക് ആരംഭിക്കും. ശവസംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2 മണിക്ക്  റാന്നി
ചെമ്പന്മുഖം സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർന്ന് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.റാന്നി നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോഷ്വ മാർ നിക്കോദീമോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.Details of Reji Eapen’s funeral service live stream.LIVE WEBCAST available on
vsquaretv.com/rejieapen/

Youtube:
youtube.com/c/vsquaretvmedia

Facebook:
www.facebook.com/john2dxb

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

ഏബ്രഹാം ജോസഫ് – 832 265 2077
പി.എ. മാത്യു – (91) 7560848146 (ഇന്ത്യ)

റിപ്പോർട്ട്  : ജീമോന്‍  റാന്നി.

Freelance Reporter, (Houston, Texas)

Author

Leave a Reply

Your email address will not be published. Required fields are marked *