കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍ – സൈമണ്‍ മുട്ടത്തില്‍

ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ.യുടെയും ചിക്കാഗോ കെ.സി.എസിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍വെച്ച് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ നടത്തപ്പെടുന്നു.
Picture
വോളിബോള്‍, ബാസ്ക്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ കെ.സി.സി.എന്‍.എ.യുടെ അംഗസംഘടനകളായ 21 യൂണിറ്റുകളില്‍നിന്നും 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ട്രോഫിയും സമ്മാനിക്കും. ബാസ്ക്കറ്റ്‌ബോള്‍ മത്സരവിജയികള്‍ക്ക് $ 3000 ഒന്നാം സ്ഥാനത്തിനും, $1500 രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്കും, $ 750 മൂന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനമായി ലഭിക്കുന്നതാണ്.

വോളിബോള്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് $1000, രണ്ടാം സ്ഥാനക്കാര്‍ക്ക് $ 500 ലഭിക്കുന്നതാണെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ഇത് കൂടാതെ 20 ല്‍പ്പരം വ്യക്തിഗത സമ്മാനങ്ങള്‍ മികച്ച കായികതാരങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ്. കായികതാരങ്ങളുടെ ആവേശമായ ഷാംബര്‍ഗ് സ്‌പോര്‍ട്‌സ് സെന്റര്‍ (1141 W. IRVING PARK RD, SCHAMBERG, IL 60193)

പങ്കെടുക്കുവാന്‍ വരുന്ന രണ്ടുദിവസത്തേക്കുള്ള താമസസൗകര്യം കെ.സി.സി.എന്‍.എ. ഒരുക്കുന്നതാണ്. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോ കെ.സി.എസിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന ഈ കായികമാമാങ്കം മികവുറ്റ മത്സരങ്ങള്‍കൊണ്ട് വര്‍ണ്ണമനോഹരമായിരിക്കുമെന്ന് കെ.സി.സി.എന്‍.എ. ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിറിയക് കൂവക്കാട്ടില്‍ (630 673 3382), ലിജോ മച്ചാനിക്കല്‍ (917 359 5649), ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ബനറ്റ് വടകര (832 512 8463), തോമസ് പൂതക്കരി (708 969 1544) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *