സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന പേരില്‍ ആക്രമിക്കപ്പെട്ട അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വലിയോറിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍ തൂങ്ങി മരിച്ചു. അധ്യാപകനും സിനിമാ കലാ സംവിധായകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുന്‍പ് ഒരു സംഘം ആളുകള്‍ സുരേഷിനെ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സ്ത്രീയോട് വാട്സ്‌ആപ്പില്‍ സുരേഷ് ചാറ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സുരേഷ് അദ്ദേഹത്തിന്റെ സുഹൃത്തായ സ്ത്രീയുമായി ചാറ്റ് ചെയ്തു എന്ന് പറഞ്ഞ് അക്രമികള്‍ സുരേഷിനെ സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച്‌ മര്‍ദിക്കുകയായിരുന്നു. അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും ചെയ്തതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വാഹനങ്ങളിലെത്തിയ സംഘം ഇദ്ദേഹത്തെ ഇന്നലെ ആക്രമിക്കുകയായിരുന്നു. നിഷാം എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന ആരോപണമുണ്ട്. പി.ടി.എ പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും പറയപ്പെടുന്നു.

സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച്‌ മര്‍ദ്ദിച്ചതില്‍ അധ്യാപകന്‍ കടുത്ത മനോവിഷമത്തിലായിരുന്നു.അതേസമയം സ്‌കൂളിലൂം നാട്ടുകാര്‍ക്കിടയിലും നല്ല അഭിപ്രായമുള്ള ആളാണ് അധ്യാപകനെന്നും മറ്റെന്തോ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിച്ചതാണെന്ന് കരുതുന്നുവെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

em

Leave a Reply

Your email address will not be published. Required fields are marked *