കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫൊക്കാന വൈസ് പ്രസിഡന്റിനെ അനുമോദിച്ചു – സുഭാഷ് ജോര്‍ജ്

ചിക്കാഗോ: ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട, ഏബ്രഹാം വര്‍ഗീസിനെ (ഷിബു വെണ്‍മണി) കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ (KAC) ഡയറക്ടര്‍ ബോര്‍ഡ് അനുമോദിച്ചു.
പ്രസിഡന്റ് ഡോ.റോസ്മേരി കോലഞ്ചേരി, സെക്രട്ടറി ഡോ.ബിനോയി ജോര്‍ജ്, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റ്സ് സുഭാഷ് ജോര്‍ജ്, പ്രമോദ് സക്കറിയ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഡോ.പോള്‍ ചെറിയാന്‍, ബോര്‍ഡ് മെമ്പര്‍ ജോസ് ചെന്നിക്കര, സ്ന്തോഷ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അനുമോദന മീറ്റിംഗ്. പ്രസ്തുത മീറ്റിംഗില്‍ ഏബ്രഹാം വറുഗീസിന്റെ വ്യത്യസ്ഥ അഭിപ്രായത്തോടെ അനുമോദിക്കുക ഉണ്ടായി.
എന്നും എവിടെയും ജ്വലിച്ച് നില്‍ക്കുന്ന അസാധാരണ പ്രതിഭ. അധികാരത്തിനും, പദവികള്‍ക്കും കീഴ്പ്പെടാനാകാത്ത വ്യക്തി പ്രഭാവം, മറ്റ് എന്തിനേക്കാളും സൗഹൃദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സ്നേഹ സമ്പന്നന്‍, കപടതയും കുടിലതയും ഇല്ലാത്ത സംശുദ്ധ സ്വഭാവ മാഹാത്മ്യം, സമാനതകള്‍ ഇല്ലാത്ത വിദ്യാസമ്പന്നതയുള്ള കുലീനത്വം, കപടതകള്‍ ഇല്ലാത്ത നന്മയുടെ നിറവില്‍ ഒരു ആള്‍രൂപം, വാക്കുകളുടെ വര്‍ണ്ണതകള്‍ക്ക് അതീതം.
തന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കുകയോ, വെള്ളം ചേര്‍ക്കുകയോ അദ്ദേഹം അനുവദിച്ചിട്ടില്ല എന്ന് യോഗം അനുസ്മരിക്കുക ഉണ്ടായി.
നിലപാടുകളിലെ ദൃഢതയും, അഭിപ്രായങ്ങളിലെ ആര്‍ജ്ജവവും, തീരുമാനങ്ങളിലെ ഉറപ്പും വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും ഏബ്രഹാം വറുഗീസിന്റെ പ്രത്യേകതകള്‍ ആണെന്ന് പ്രസിഡന്റ് ഡോ. റോസ്മേരി സ്മരിക്കുക ഉണ്ടായി.
തികച്ചും ക്ലേശകരമായ ഏതു ദൗത്യവും വളരെ പ്രശംസനീയമായ വിധത്തില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയും എന്നത് ഒരു പ്രത്യേകതയാണെന്ന് ഡോ.ബിനോയി ജോര്‍ജ് പറയുകയുണ്ടായി. അതിനുദാഹരണമാണ് സമ്മര്‍ പിക്നിക് എന്ന് സുഭാഷ് ജോര്‍ജ് കൂട്ടിചേര്‍ത്തു.
തന്റെ വ്യക്തി ജീവിതത്തിന്റേയും, പൊതു ജീവിതത്തിന്റേയും വിശുദ്ധിയുടെ തെളിവാണ് ഫൊക്കാന പോലുള്ള പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി ഷിബു വെള്ളാണി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ സ്മരിക്കുകയുണ്ടായി.
തന്റെ മറുപടി പ്രസംഗത്തില്‍, ആശ്രിത വാല്‍സല്യത്തിന്റേയും, പാരമ്പര്യ സിദ്ധാന്തത്തിന്റേയും ഭാഗമായി ജീവിക്കാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ല എന്ന് അഭിമാനത്തോടെ ഓര്‍ക്കുകയുണ്ടായി.

ഫൊക്കാന എന്ന സംഘടന എന്നില്‍ അര്‍പ്പിച്ച പദവിയില്‍ എന്നും അതിന്റെ സാംസ്കാരിക, പൈതൃക മൂല്യങ്ങള്‍ മുറുകെപിടിച്ച്, സത്യസന്ധതയായും, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും എന്നും, ഇപ്രകാരം ഒരു അനുമോദന വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറഞ്ഞുകൊണ്ട് തന്റെ വാക്കുകള്‍ ഉപസംഹരിക്കുകയായി.

Leave a Reply

Your email address will not be published. Required fields are marked *