കോവിഡ് 1692, രോഗമുക്തി 1523

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 17) 1692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1523 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു  പേര്‍ക്കും സമ്പര്‍ക്കം വഴി 1686 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 235 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍  കരുനാഗപ്പള്ളി-32, പുനലൂര്‍-19, കൊട്ടാരക്കര-16, പരവൂര്‍-15 എന്നിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-60, വെളിനല്ലൂര്‍-47, ക്ലാപ്പന-45, കൊറ്റങ്കര-43, തെന്മല-42, അഞ്ചല്‍-38, പൂതക്കുളം, പെരിനാട് എന്നിവിടങ്ങളില്‍ 36  വീതവും ഇളമാട്-35, പന്മന-32, പിറവന്തൂര്‍-31, കുണ്ടറ-30, ചിറക്കര, തഴവ പ്രദേശങ്ങളില്‍ 29 വീതവും ശൂരനാട് നോര്‍ത്ത്-28, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ 27 വീതവും ഏരൂര്‍, കുന്നത്തൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ 25 വീതവും ചവറ-24,  ഇളമ്പള്ളൂര്‍, മൈലം പ്രദേശങ്ങളില്‍വ 23 വീതവും കരവാളൂര്‍,  ചടയമംഗലം, തൃക്കരുവ പ്രദേശങ്ങളില്‍ 22 വീതവും തൃക്കോവില്‍വട്ടം,  തെക്കുംഭാഗം, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ 21 വീതവും ആദിച്ചനല്ലൂര്‍,  പത്തനാപുരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 20 വീതവും അലയമണ്‍, പോരുവഴി പ്രദേശങ്ങളില്‍ 19 വീതവും ഇട്ടിവ, എഴുകോണ്‍, കടയ്ക്കല്‍, തലവൂര്‍ തേവലക്കര, പൂയപ്പള്ളി, വെളിയം ഭാഗങ്ങളില്‍ 17 വീതവും  ഉമ്മന്നൂര്‍, നെടുമ്പന എന്നിവിടങ്ങളില്‍ 16 വീതവും കരീപ്ര, കുളക്കട, തൊടിയൂര്‍ പ്രദേശങ്ങളില്‍ 15 വീതവും ശൂരനാട് സൗത്ത്-13,  കുലശേഖരപുരം, നീണ്ടകര, പേരയം, മേലില ഭാഗങ്ങളില്‍ 12 വീതവും ചിതറ, പനയം, മണ്‍ട്രോതുരുത്ത്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 11 വീതവും  ഓച്ചിറ-10, നെടുവത്തൂര്‍, പവിത്രേശ്വരം, മയ്യനാട്, വിളക്കുടി പ്രദേശങ്ങളില്‍ ഒന്‍പതു  വീതവും പട്ടാഴി-എട്ട്, കുമ്മിള്‍-ഏഴ്, കിഴക്കേ കല്ലട-ആറ്, നിലമേല്‍,  പടിഞ്ഞാറേകല്ലട ഭാഗങ്ങളില്‍ അഞ്ചു വീതവും ആര്യങ്കാവ്, ആലപ്പാട്, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *