ഒ.എം.നമ്പ്യാർക്ക് അന്തിമോപചാരം അർപ്പിച്ചു

ഒ എം നമ്പ്യാർക്ക് നാടിന്റെ യാത്രാമൊഴി

അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം.നമ്പ്യാർ(മാധവന്‍ നമ്പ്യാര്‍, 89)ക്ക് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കായിക മന്ത്രി വി.അബ്ദുറഹിമാൻ വടകര മണിയൂര്‍ മീനത്തുകരയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

ജില്ലാ കളക്ടർക്കുവേണ്ടി വടകര ആർഡിഒ സി.ബിജു പുഷ്പചക്രം സമർപ്പിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തിയാണ് ഒ.എം.നമ്പ്യാർ. ഗോവ ഗവർണ്ണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള, കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വടകര എംഎൽഎ കെ.കെ രമ, പെരിങ്ങളം എംഎൽഎ കെ.പി മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *