അറ്റ്‌ലാന്റയില്‍ വര്‍ണശബളമായ ഓണാഘോഷം – അമ്മു സഖറിയ

Picture

അറ്റ്‌ലാന്റായിലെ യുവജനങ്ങള്‍ ഈ വര്‍ഷത്തെ ഓണാഘോഷം അതിമനോഹരമാക്കി തീര്‍ത്തു. ഒരു ഓണവും കൂടി പടിയിറങ്ങി. തിരുവോണ നാളില്‍ തന്നെ കൊട്ടും കുരവയും വാദൃമേളങ്ങളുമായി ‘അമ്മ ‘മാവേലി മന്നനെ വരവേറ്റു.

Picture2

ആഗസ്റ്റ് 21 ഉച്ചക്ക് 12 മണിയോടു കൂടി ആരഭിച്ച ചടങ്ങില്‍ ഫോര്‍സ്സിത്ത് കൗണ്ടി കമ്മീഷനര്‍ ആല്‍ഫ്രഡ് ജോണ്‍ പ്രധാന അതിഥിയായി എത്തിച്ചേരുകയും അതേത്തുടര്‍ന്ന് അമ്മ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാല്‍, വൈസ് പ്രസിഡന്റ് ഷാനു പ്രകാശ്, ട്രഷറര്‍ ജെയിംസ് കല്ലറക്കാനിയില്‍ , കമ്മറ്റി മംബേഴ്‌സ് , എന്നിവരും അതിഥികളും ചേര്‍ന്ന് മഹാബലിയെ വാദൃമേളങ്ങളോടെ സദസ്സിലേക്ക് ആനയിക്കുകയും ചെയ്തു.
Picture3
തുടര്‍ന്നു നടത്തിയ വിഭവ സമ്രുദ്ധമായ ഓണ സദൃയില്‍ അറ്റ്‌ലാന്റായുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുകയുണ്ടയി.

സദൃക്ക് ശേഷം പ്രധാന അതിഥി ആല്‍ഫ്രഡ് ജോണ്‍, പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാല്‍, മഹാബലി സാബു ചെമ്മലകുഴി എന്നിവര്‍ എല്ലാവര്‍ക്കും ഓണാശംകള്‍ നേരുകയും തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുകയും ചെയ്തു.

കുഞ്ഞു കലാകാരന്മാരുടെ വള്ളംകളി, ഓണപ്പാട്ട്, നയന മനോഹരങ്ങളായ ന്രത്തങ്ങള്‍ ഇവ ഓണാഘോഷത്തിനു മാറ്റു കൂട്ടി. സൂരജ് ജോസഫ് യുവജനങ്ങളെ പ്രധാനം ചെയ്തു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. 3.30 ക്ക് നടത്തിയ കലാശ കൊട്ടിനു ശേഷം ഈ വര്‍ഷത്തെ ഓണം പടിയിറങ്ങി.
Picture

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷനു വേണ്ടി അമ്മു സഖറിയയുടെ റിപ്പോര്‍ട്ട്‌

Leave a Reply

Your email address will not be published. Required fields are marked *