കേരള സെന്റര്‍ സ്വാതന്ത്ര്യ ദിനവും ഓണവും ആഘോഷിച്ചു – അലക്‌സ് എസ്തപ്പാന്‍

ന്യൂയോര്‍ക്ക്: കേരള സെന്റര്‍ സ്വാതന്ത്ര്യ ദിനവും ഓണവും സംയുക്തമായി ആഘോഷിച്ചു. 2021 ഓഗസ്റ്റ് 15 വൈകിട്ട് 4 മണിയോടെ ലെഫ്റ്റനന്റ് കേണല്‍ തോമസ് സിറിയക് ചെമ്മങ്ങാട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിമുക്ത ഭടന്മാര്‍ ത്രവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന് തുടക്കമായി.
Picture
തുടര്‍ന്ന് സംഗീത സോളാങ്കി വന്ദേമാതരം ആലപിച്ചുകൊണ്ട് പൊതുയോഗം ആരംഭിച്ചു. കേണല്‍ തോമസ് സിറിയക് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത പ്രവാസി സാഹിത്യകാരന്മാരായ മനോഹര്‍ തോമസ്, ജോസ് ചെരിപുരം, ന്യൂയോര്‍ക്ക് നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹിയും ഇന്ത്യന്‍ സേനയിലെ നേഴ്‌സും ആയിരുന്ന ക്യാപ്റ്റന്‍ മേരി ഫിലിപ്പ് മുതലായവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി പ്രസംഗിച്ചു.

അതിനുശേഷം നടന്ന സെമിനാറില്‍ അറ്റോര്‍ണി പ്രേംതാജ് കാര്‍ലോസ് willst/rusts മുതലായ വിഷയങ്ങളിലും സാബു ലൂക്കോസ്, MBA – Retirement Planning and Investment tSrategies – എന്നീ വിഷയങ്ങളിലും തങ്ങളുടെ അറിവു പങ്കുവക്കുകയും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.
Picture2
2021 ആഗസ്റ്റ് 21 തിരുവോണ ദിവസം തന്നെ ഈ വര്‍ഷത്തെ ഓണം കേരള സെന്റര്‍ സമുചിതമായി ആഘോഷിച്ചു. 12 മണിയോട് കൂടി ആരംഭിച്ച ആഘോഷങ്ങളില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററന്മാരായ കെവിന്‍ തോമസും റ്റോഡ് കമിന്‍സ്കിയും മുഖ്യ അതിഥികളായിരുന്നു. ഫ്രണ്ട്‌സ് ഓഫ് കേരള ചെണ്ട ഗ്രൂപ്പിന്റെ വാദ്യ മേളങ്ങളോടു കൂടി മഹാബലിയെ സദസ്സിലേക്ക് ആനയിച്ചത് ആഘോഷങ്ങള്‍ക്ക് പകിട്ടേകി. കേരള സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ സദസ്സിനെ സ്വാഗതം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്ക്കരന്‍ ഓണ സന്ദേശം നല്‍കി.
Picture3
സെക്രട്ടറി ജിമ്മി ജോണ്‍ ന്യൂയോര്‍ക്ക് സെനറ്റര്‍മാര്‍ക്ക് സ്വാഗതം ആശംസിക്കുകയും അവരെ സദസ്സിനു പ്രത്യേകമായി പരിചയപ്പെടുത്തുകയും ചെയ്തു. കേരള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അനുമോദന പത്രം സെനറ്ററുമാര്‍ സെന്റര്‍ പ്രസിഡന്റിനു കൈമാറി. ശ്രീമതി ബെറ്റി തോമസ് Picture

ഓണത്തിന്റെ ഐതിഹ്യങ്ങള്‍ വിവരിച്ചുകൊണ്ട് പ്രസംഗിച്ചു. മികച്ച അവതാരകയും കലാകാരിയും ആയ ബെന്‍സി തോമസ് ആയിരുന്നു പരിപാടികളുടെ എംസി.
Picture
സ്ത്രീകളുടെയും കുട്ടികളുടെയും തിരുവാതിര കളിയും ഓണപ്പാട്ടുകളും ആഘോഷങ്ങള്‍ക്കു കൊഴുപ്പുകൂട്ടി. തുടര്‍ന്ന് നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടി ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *