100 വിദ്യാര്‍ഥിനികള്‍ക്ക് ടാബ് വിതരണം ചെയ്തു

post

കണ്ണൂര്‍: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ നൂറു പെണ്‍കുട്ടികള്‍ക്ക് ടാബ് നല്‍കി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ടാബ് വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ പെരളശ്ശേരി പഞ്ചായത്ത്

പ്രസിഡന്റ് എ വി ഷീബക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നുമാണ് ടാബ് ലഭ്യമാക്കിയത്. ഒന്നാംഘട്ടമെന്ന നിലയില്‍ മണ്ഡലത്തിലെ എണ്‍പതോളം പേര്‍ക്ക്  ടാബും മൊബൈല്‍ ഫോണും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *