ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സിനഡ് സ്വീകരിച്ചു

Picture

ചിക്കാഗോ: ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സിനഡ് സ്വീകരിച്ചു. കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് രാജി. രണ്ടാഴ്ചയിലേറെയായി ഓണ്‍ലൈനായി നടന്ന സിനഡിലാണ് തീരുമാനം.
പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട് എന്നിവരുടെ രാജിയും സിനഡ് സ്വീകരിച്ചു.
മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ജീവിതം നയിക്കുന്നതിനായി നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വയം എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ Picture2

രൂപതാ ഭരണത്തില്‍ നിന്നും പൂര്‍ണമായി അദ്ദേഹം ഒഴിവായി.
എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാ ഭരണത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ അഭ്യര്‍ത്ഥന സിനഡ് തള്ളി. എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ തീരുമാനം. സീറോ മലബാര്‍ കൂരിയ വൈസ് ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തിനെ മെത്രാന്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാനും സിനഡ് തിരൂമാനം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *