പ്രോസ്പര്‍ (ടെക്‌സാസ്): കേരളത്തനിമയില്‍ പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം – മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാളസ്: പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം ഓഗസ്റ്റ് മാസം 28 ശനിയാഴ്ച ആര്‍ട്ടേഷ്യ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ആബാലവൃദ്ധം ജനങ്ങളും കേരളത്തനിമയില്‍ ഓണവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയത് ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകി.

മലയാളി മങ്കമാരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും, കൈകൊട്ടിക്കളിയും ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ നൃത്തപരിപാടികള്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമേകി.

ലീനസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കളുടെ സജീവ സാനിധ്യം ഓണാഘോഷങ്ങളുടെ വിജയത്തിനു കാരണമായി. ഭാരവാഹികള്‍ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *