ബൈഡന്റെ വോട്ടര്‍മാര്‍ എന്റെ മകനെ കൊന്നു- കാബൂളില്‍ കൊല്ലപ്പെട്ട മറീന്റെ മാതാവ്

Pictureവാഷിംഗ്ടണ്‍: കാബൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറീന്‍ റൈലിയുടെ മാതാവ് ബൈഡനെതിരേ പൊട്ടിത്തെറിച്ചു. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് “വില്‍ക്കൊ മജോറിറ്റി’ ഷോയില്‍ അഭിപ്രായപ്പെട്ടു. മകന്റെ മരണത്തിന് കാരണക്കാരന്‍ ഡിമന്‍ഷ്യ – റിഡന്‍ ബൈഡനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 13 മറീനുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Picture2

ഇരുപത് വര്‍ഷവും ആറു മാസവും പ്രായമുള്ള മകന്‍ റൈലന്‍ തനിക്ക് ജനിക്കാനിരിക്കുന്ന മകനെ കാണുവാന്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ബൈഡന്‍ കാബുളില്‍ വച്ചു കൊലപ്പെടുത്തിയത്- വികാരം അടക്കാനാവാതെ അവര്‍ പറഞ്ഞു.

വ്യാഴാഴ്ച രണ്ട് സൈനീകര്‍ എന്റെ വീടിന്റെ മുന്‍വശത്തുള്ള ഡോറില്‍ മുട്ടിവിളിച്ചാണ് റൈലന്‍ മരിച്ച വിവരം അറിയിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ഉണര്‍ന്ന സമയത്താണ് അവര്‍ എത്തിയത്.

Picture3

ബൈഡന്‍ മാത്രമല്ല, ബൈഡനെ പ്രസിഡന്റാക്കിയ ഡമോക്രാറ്റുകളും എന്റെ മകന്റെ മരണത്തില്‍ പങ്കുകാരാണെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

ബൈഡന്‍ ഇതുവരെ അമേരിക്കന്‍ പ്രഡിന്റാണെന്ന് തോന്നിയിട്ടില്ല. ഇപ്പോഴും സെനറ്ററാണെന്ന് ബൈഡന്റെ വിചാരം. റൈലന്റെ ഗര്‍ഭിണിയായ ഭാര്യയേയും ജനിക്കാനിരിക്കുന്ന മകനേയും സംരക്ഷിക്കുന്നതിന് ഫണ്ട് ശേഖരണം തുടങ്ങി. ഇതിനോടകം തന്നെ 500,00 ഡോളര്‍ സമാഹരിക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *