ചങ്ങനാശേരി – കുട്ടനാട് പിക്‌നിക സെപ്റ്റംബര്‍ 11ന്

ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി കുട്ടനാട് നിവാസികളുടേയും, ചിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍ 11നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌സ് പാര്‍ക്കില്‍ വച്ചു (Linne Woods Park, Grove -01, 6308 Dempster tSreet, Morton Grove, IL 60053) നടക്കും.
വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക.
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിന്റെ പ്രയോജനം താങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും കാര്യദര്‍ശികളായ മറ്റ് ബന്ധപ്പെട്ട ഭാരവാഹികളും ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് പിക്‌നിക്ക് വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സായ  മനോജ് തോമസ് 6306875768, ബോബന്‍ കളത്തില്‍ (847 345 0280 ), സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍ 3126078261, ബിജി കൊല്ലാപുരം (847 691 2560), ഷിബു അഗസ്റ്റിന്‍ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598) ,രാജന്‍ തലവടി 847 767 4947, സാലിച്ചന്‍ തായങ്കരി 630 347 9931, ആന്റണി ഫ്രാന്‍സീസ് (മീഡിയ റിപ്പോര്‍ട്ടര്‍) 847 219 4897.

Leave a Reply

Your email address will not be published. Required fields are marked *