ഫ്‌ളോറിഡായില്‍ വാക്‌സിനേഷന്റെ തെളിവ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ, സെപ്റ്റംബര്‍ 16 മുതല്‍

ഫ്‌ളോറിഡാ: ബിസിനസ്സ് സ്ഥാപനങ്ങളോ, സ്‌ക്കൂള്‍ അധികൃതരോ, ഗവണ്‍മെന്റ് ഏജന്‍സികളോ ആരെങ്കിലും കോവിഡ് വാക്‌സിനേഷന്റെ പ്രൂഫ് ചോദിച്ചാല്‍ അവരില്‍ നിന്നും 5000 ഡോളര്‍ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡാ സംസ്ഥാനത്ത് നിലവില്‍ വരും.

ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റോസ് വാക്‌സിനേഷന്‍ പാര്‍പോര്‍ട്ട് ബാന്‍ ചെയ്യുന്ന ബില്‍ നേരത്തെ ഒപ്പു വെച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരില്‍ നിന്നുപോലും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.
വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അതു നടപ്പാക്കുക തന്നെ ചെയ്യും. ഗവര്‍ണ്ണറുടെ സ്‌പോക്ക്മാന്‍ ടേരണ്‍ ഫെന്‍സ്‌ക്കി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫ്‌ളോറിഡായിലെ ജനങ്ങള്‍ക്ക് അവരെ സ്വയം സംരക്ഷിക്കുന്നതിനും, അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്‌റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറിയാം. മറ്റുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത്. ഗവര്‍ണ്ണര്‍ പറഞ്ഞു.

ഫ്‌ളോറിഡായില്‍ കോവിഡ് 19 റോക്കറ്റു കണക്കെ കുതിച്ചുയരുകയാണ്. മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ച നിലയിലാണ്. ജൂണ്‍ മാസം 1800 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 15000 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *