ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം കോണ്‍സല്‍ ജനറല്‍ ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളി , ഫോക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്‍റ് ബിജു കിഴക്കേകുറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ പറഞ്ഞു. മലയാളി സമൂഹത്തിന്‍റെ ഇടയില്‍ വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവിധ സഹായങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷന് ഉണ്ടാകുമെന്നും കോണ്‍സല്‍ ജനറല്‍ വാഗ്ദാനം ചെയ്തു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്‍റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും അസോസിയേഷനു വേണ്ട എല്ലാ സഹായങ്ങളും നല്‍കിയവര്‍ക്കും നന്ദി പറഞ്ഞു. 202123 കാലഘട്ടത്തിലെ പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് ഫോക്കാനയ്ക്കു നല്‍കുന്ന എല്ലാ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഷിക്കാഗോ മലയാളി അസോസിയേഷനോട് എന്നും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ എന്നും സ്‌നേഹവായ്പയോടെയാണ് തന്നെ കാണുന്നതെന്നും അസോസിയേഷന്‍ നടത്തുന്ന പരിപാടികളില്‍ തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ഫാ. തോമസ് കടുകപ്പള്ളി പ്രകടിപ്പിച്ചു.

ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് ബിജു കിഴക്കേകുറ്റ് ക്ലബിന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

റിപ്പോർട്ട്  :   ജോഷി വള്ളിക്കളം

Leave a Reply

Your email address will not be published. Required fields are marked *