കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ പരിഹസിച്ച് സിപിഎം

ഡിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങളെയും സമവായ ശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനമാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നേതാവ് പഴയ നേതാവിനെ കാണുന്നു , പരസ്പരം കെട്ടിപ്പിടിക്കുന്നു, പ്രതിപക്ഷത്തിന് ഗ്രൂപ്പ് തര്‍ക്കവും പരസ്പര തര്‍ക്കവും മാത്രമാണുള്ളതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരമില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു , മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീടുകളിലെത്തി കണ്ടിരുന്നു. ഇതിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ജോബിന്‍സ്

em

Leave a Reply

Your email address will not be published. Required fields are marked *